Zygo-Ad

വടകര സ്വദേശി ശബരിമലയിൽ കുഴഞ്ഞു വീണു മരിച്ചു

 


വടകര: ശബരിമല കയറുന്നതിനിടെ വില്യാപ്പള്ളി സ്വദേശി കുഴഞ്ഞു വീണു മരിച്ചു. വില്യാപ്പള്ളി യുപി സ്കൂളിന് സമീപം മഠത്തിൽ വിനോദ് (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അപ്പാച്ചിമേടിന് സമീപമാണ് സംഭവം. വില്യാപ്പള്ളി ടൗണിലെ ഓട്ടോറിഷാ ഡ്രൈവറും സജീവ കോൺഗ്രസ് പ്രവർത്തകനുമാണ്. 

അച്ഛൻ: പരേതനായ ബാലക്കുറുപ്പ്. അമ്മ: ജാനു അമ്മ. സഹോദരി: വിനീത.

Previous Post Next Post