Zygo-Ad

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: സ്വകാര്യ ബസ് ഡ്രൈവർ കണ്ണൂരിൽ അറസ്റ്റിൽ

 


കണ്ണൂർ: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറെ പോക്സോ (POCSO) നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.

കഴിഞ്ഞ വർഷം പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതിയെ നഗരത്തിൽ വെച്ച് പരിചയപ്പെടുന്നത്. പെൺകുട്ടിക്ക് വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങി നൽകി സ്വാധീനിച്ച പ്രതി, കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള തന്റെ ബന്ധുവീട്ടിൽ എത്തിച്ച് പലതവണ പീഡനത്തിന് ഇരയാക്കി. പെൺകുട്ടിയുടെ കൈവശം പുതിയ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്

 വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയുടെ പരാതിയിൽ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.




Previous Post Next Post