തോട്ടട, നടാൽ മേഖലകളിലെ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനായി അടിപ്പാത നിർമ്മിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഈ തീരുമാനത്തിൽ നിന്നും അധികൃതർ പിൻമാറിയതാണ് പ്രതിഷേധത്തിന് കാരണമായത്. കാനന്നൂർ ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ യോഗത്തിലാണ് സമര തീരുമാനം കൈക്കൊണ്ടത്.
