നവീകരിച്ച ജില്ലാ പഞ്ചായത്ത് സയൻസ് പാർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. 10 ലക്ഷം രൂപയുടെ നവി കരണ പ്രവർത്തനങ്ങളാണ് നട ന്നത്. 100 ഓളം പ്രദർശന വസ്തുക്കൾ സന്ദർശകർക്കായി ഒരുക്കി.
എട്ടുമുതൽ പ്ലസ്ടു വരെ ക്ലാസുകളിലെ ഫിസിക്സ്, കണക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ത്രീഡി ഷോകളും സജ്ജീകരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ അഞ്ചുവരെയാണ് പ്രവേശനം. ഞായാറാഴ്ചകളിൽ ഗ്രൂപ്പായി സന്ദർശകർ എത്തുകയാണെങ്കിൽ പാർക്ക് തുറന്ന് നൽകും. മുതിർന്നവർക്കും കുട്ടികൾക്കും ത്രീ ഡി കണ്ണട ഫിസ് ഉൾപ്പെടെ പ്രവേശന ഫീസ് യഥാക്രമം 50, 40 രൂപ എന്നിങ്ങനെയാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കെ കെ രത്നകുമാരി, തോമസ് വെക്കത്താനം, ടി ഗംഗാധരൻ, എ എസ് ബിജേഷ്, ജ്യോതി കേളോത്ത്, കെ വി മുകുന്ദൻ എന്നിവർ സംസാരിച്ചു