Zygo-Ad

കണ്ണൂരിൽ ആസിഡ് ചോർച്ച; 10 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂര്‍ : പഴയങ്ങാടി രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോർച്ച പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കവെ സമീപത്തുള്ള കോളജ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. രാമപുരം ക്രസന്റ് നഴ്സിങ് കോളജിലെ 10 വിദ്യാർഥികൾക്കാണു ശ്വാസതടസം അനുഭവപ്പെട്ടത്.

അഫ്‌സാന (20), ഫാത്തിമത്ത് സഫ്ന (21) എന്നീ വിദ്യാർഥികളെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലും സാന്ദ്ര (20), അമീഷ (19), റുമൈന (21), ജ്യോതിലക്ഷ്മി (22), അപർണ (21), ഹിബ (21), രേണുക (21) അർജുൻ (21) എന്നിവരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ രാമപുരത്താണ് സംഭവം. മംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് ടാങ്കർ ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ഹൈഡ്രോക്ലോറിക്ക് ആസിഡാണ് ടാങ്കർ ലോറിയുടെ വാൽവിനാണ് ചോർച്ച കണ്ടെത്തിയത്.

Previous Post Next Post