കണ്ണൂർ : ആരോഗ്യവകുപ്പിന് കീഴിലുള്ള നഴ്സിങ് സ്‌കൂളുകളിൽ ജനറൽ നഴ്സിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെടുത്ത് പ്ലസ്ടടു/തത്തുല്യ പരീക്ഷ 40 ശതമാനം മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം.
സയൻസ് പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങളിൽ പ്ലസ്‌ടു പാസായവരെയും പരിഗണിക്കും. രജിസ്ട്രേഡ് എഎൻ എം നഴ്സുമാർക്കും അപേക്ഷിക്കാം. അപേക്ഷാഫോറം www.dhskerala.gov.in ൽ. അപേക്ഷ ഫീസ് അടച്ചതിന്റെ അസ്സൽ ചലാൻ സഹിതംആറിന് വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കണം. ജില്ല യിൽ അപേക്ഷിക്കുന്നവർ പ്രിൻസിപ്പൽ, ഗവ. സ്‌കൂൾ ഓഫ് നഴ് സിങ്, കണ്ണൂർ 670004 എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് സമർപ്പിക്കുകയോ വേണം. ഫോൺ: 0497 2705158.