Zygo-Ad

കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം: വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന

കണ്ണൂർ :കണ്ണൂർ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനാതിർത്തികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടക്കുന്നു. കൊട്ടിയൂർ, ആറളം, കോളിത്തട്ട്, അടയ്ക്കാത്തോട് മേഖലകളിലാണ് പരിശോധന നടക്കുന്നത്.

പോലിസിന്റെയും തണ്ടർബോൾട്ടിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ബോംബ് സ്ക്വാഡിനൊപ്പമുള്ളത്. വയനാട്ടിലെ മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന കണ്ണൂരിലെ മലയോര മേഖല കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു

നേരത്തേ അയ്യൻകുന്ന് പഞ്ചായത്തിലെ തന്നെ ഉരുപ്പുംകുറ്റിയിലും ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വിയറ്റ്നാമിലും കൊട്ടിയൂർ പഞ്ചായത്തിലെ ചില കേന്ദ്രങ്ങളിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു. മുൻപ് അമ്പായത്തോട് ടൗണിൽ 2 തവണ മാവോയിസ്റ്റ് സംഘമെത്തി പരസ്യ പ്രകടനംപോലും നടത്തിയ സാഹചര്യം ഉണ്ടായിരുന്നു.

കഴിഞ്ഞ നവംബറിലാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിക്കടുത്ത് ഞെട്ടിത്തോട് മലയിൽ തണ്ടർബോൾട്ട്- മാവോയിസ്റ്റ് വെടിവയ്പ‌് നടന്നത്.

ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾക്ക് വെടിയേറ്റതായി റിപോർട്ടുകൾ ഉണ്ടായിരുന്നു. ഏതായാലും ഈ മേഖലകൾ കേന്ദ്രീകരിച്ച് പരിശോധനകൾ കർശനമാക്കാനാണ് പോലിസിന്റെയും തണ്ടർബോൾട്ടിന്റെയും നീക്കം

Previous Post Next Post