Zygo-Ad

കണ്ണൂർ ജില്ലായിലെ സർവീസ് പെൻഷണേഴ്സ്, ലീഗിന്റെ കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി.

കണ്ണൂർ: സർവീസിലിരിക്കെ മരണപ്പെട്ട സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആശ്രിതർക്ക് സമാശ്വാസമായുള്ള ആശ്രിതനിയമനത്തിനുള്ള തടസ്സങ്ങൾ നീക്കി നിയമനം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള സർവീസ് പെൻഷണേഴ്സ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഭിന്നശേഷി സംവരണം മുസ്ലിം സമുദായത്തിന്റെസംവരണത്തെ ബാധിക്കുന്ന വിധത്തിൽനടപ്പിലാക്കരുതെന്നും മലബാറിൽ എസ്എസ്എൽസി പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിന് മുസ്ലിം ലീഗ് 29 ന് കലക്ടറേറ്റിൽ നടത്തുന്ന ധർണ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.

ജില്ലാപ്രസിഡൻറ് കൊട്ടില മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി .സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു .സംസ്ഥാന വൈസ് പ്രസിഡൻറ് എൻ എ ഇസ്മായിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു .പി സി അമിനുള്ളയെ ജില്ലാ ജനറൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മണ്ഡലങ്ങളിൽ മെമ്പർഷിപ്പ് പ്രവർത്തനത്തിന് ഇ എ നാസർ, കെ വി ഉസ്മാൻ, ടി കെ നിസാർ , പി സി അമീനുള്ള, കെ എം സാബിറ,കെ റഹൂഫ്, ടി അബ്ദുൽ ഖാദർ ,കെ പി അസൈനാർ , പി റഷീദ, മുഹമ്മദലി മഞ്ചേരി , കെ കെ കുഞ്ഞമ്മദ് , കെ ഖാലിദ് എന്നിവർ നേതൃത്വം നൽകും. അബ്ദുല്ല ടി പി,
ബഷീർ ചെറിയാണ്ടി, പ്രൊഫ.കെ മഹമ്മൂദ്, ഖാലിദ് പാലയാട്ട് , അരീക്കര അബൂഞ്ഞി, മുഹമ്മദ് സിദ്ദീഖ് കരുവഞ്ചേരി , ഖാലിദ് സുല്ലമി കടവത്തൂർ , പി പി മുഹമ്മദലി, കെ അബ്ദുൽ റഷീദ്, എ പി അബ്ദുൽ ഖാദർ , കെ വി മുഹമ്മദ് കുഞ്ഞി സംസാരിച്ചു.

Previous Post Next Post