Zygo-Ad

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രത്യേക ബസ് സര്‍വീസ്.

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് ജൂണ്‍ നാലിന് രാവിലെ ആറ് മണിക്ക് വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്‍മയ ഇനസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേക്ക് എത്താന്‍ പ്രതേ്യക കെ എസ് ആര്‍ ടി സി സര്‍വ്വീസ് ഏര്‍പ്പെടുത്തി. ചാല ചിന്‍ ടെക്കില്‍ രാവിലെ ആറ് മണിക്ക് എത്തി ചേരും വിധം ഒമ്പത് സ്ഥലങ്ങളില്‍ നിന്നാണ് പ്രത്യേക ബസ് സര്‍വ്വീസ്.

സമയം, പുറപ്പെടുന്ന സ്ഥലം എന്ന ക്രമത്തില്‍. പുലര്‍ച്ചെ 4.45 – പയ്യന്നൂര്‍ – പഴയങ്ങാടി വഴി കണ്ണൂര്‍. 3.20, 4.40 – പയ്യന്നൂര്‍ – തളിപ്പറമ്പ വഴി കണ്ണൂര്‍. അഞ്ച് മണി – തളിപ്പറമ്പ -എന്‍ എച്ച് വഴി കണ്ണൂര്‍. 4.45 – ഇരിട്ടി – മട്ടന്നൂര്‍, ചാലോട് വഴി കണ്ണൂര്‍. 5.20 -കൂത്തുപറമ്പ – മമ്പറം, ചാല വഴി കണ്ണൂര്‍. 4.45 – അടുവാപ്പുറം – ഇരിക്കൂര്‍, ശ്രീകണ്ഠപുരം വഴി കണ്ണൂര്‍. 4.10 – കുടിയാന്‍മല – നടുവില്‍, തളിപ്പറമ്പ വഴി കണ്ണൂര്‍. അഞ്ച് മണി, 5.30 – തലശ്ശേരി – എന്‍ എച്ച് വഴി കണ്ണൂര്‍. 5.50 – കണ്ണൂര്‍ – ചാല ചിന്‍മയ.

Previous Post Next Post