Zygo-Ad

വളപട്ടണം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്‌ഡ്; കസ്റ്റഡിയിലെടുത്ത വസ്‌തുക്കൾ കാണാനില്ല.

കണ്ണൂർ : വളപട്ടണം പോലീസ് സ്റ്റേഷനിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ഗുരു തരമായ ക്രമക്കേടുകൾ കണ്ടെത്തി. മണൽ വാരുന്നതിനിടെ പിടികൂടിയ നാലു യന്ത്രവത്കൃത തോണികളുടെ യന്ത്രങ്ങൾ കാണാനില്ലെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത തോണികളിലെ യന്ത്രങ്ങൾ സ്റ്റേഷനിലുള്ളവരുടെ അറിവോടെ മണൽക്കട ത്ത് സംഘത്തിന് തന്നെ തിരിച്ചു കൊടുത്തതാണെന്ന് സംശയിക്കുന്നു.

വിജിലൻസ് ഡിവൈഎസ്‌പി പി. മധുസൂദനൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മണൽക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെയും വളപട്ടണം പോലീസ് സ്റ്റേഷനെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. സ്റ്റേഷനിലെ രണ്ടു പോലീസുകാർക്ക് മണൽ മാഫിയയുമായി ബന്ധമുള്ളതായും സംശയമുണ്ട്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും.

വിജിലൻസ് സംഘം കണ്ടെത്തിയ ക്രമക്കേടുകൾ റിപ്പോർട്ടാക്കി വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. തുടർന്ന് ഇതു സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് സ്ഥലം മാറി വന്ന എസ്. ഷൈനാണ് നിലവിൽ വളപട്ടണം എസ്ഐ. ഷൈൻ ചുമ തലയേറ്റശേഷം വളപട്ടണത്ത് മണൽ മാഫിയക്കെതിരേ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്.

Previous Post Next Post