കണ്ണൂർ : മലയോര ഹൈവേ വള്ളിത്തോട് – അമ്പായത്തോട് റോഡിലെ വെമ്പുഴ ചാല്‍ പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 30) മുതല്‍ രണ്ടു മാസത്തേക്ക്
ഇതു വഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ചെമ്പോത്തിനാടി കവല – കമ്പനി നിരത്ത് വഴി കടന്നുപോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
#tag:
Kannur