Zygo-Ad

ചുമട്ടുതൊഴിലാളികൾക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

കണ്ണൂർ കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അവസരം.

10 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിക്ഷക്ക് പ്രതിവര്‍ഷം 499 രൂപയും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷക്ക് 299 രൂപയുമാണ് അടക്കേണ്ടത്. താല്‍പര്യമുള്ളവര്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസില്‍/ പോസ്റ്റ്മാന്‍ മുഖേന പേര് എന്റോള്‍ ചെയ്യാം.

എന്റോള്‍ ചെയ്യുന്നതിനായി അപേക്ഷ ഫീസ്, പ്രീമിയം തുക, ആധാര്‍ കാര്‍ഡ്, ഇശ്രം കാര്‍ഡ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, നോമിനിയുടെ പേര്, നോമിനിയുടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ആവശ്യമാണ്. ഫോണ്‍: 0497 2705185.

Previous Post Next Post