കണ്ണൂർ : സംസ്ഥാനത്ത് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രതിപക്ഷ ആരോപണത്തെ അദ്ദേഹം നിഷേധിച്ചു.
വോട്ടിംഗ് മെഷീന്‍ ബീപ് ശബ്ദം വൈകി എന്ന ആരോപണത്തില്‍ പരിശോധന ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ല, പോളിങ് ശതമാനം കുറഞ്ഞതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും സഞ്ജയ് കൗള്‍ പ്രതികരിച്ചു.
അതേസമയം കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനത്തോളം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതില്‍ വടകര മണ്ഡലത്തില്‍ നിര്‍ദിഷ്ടസമയം കഴിഞ്ഞും പോളിംഗ് തുടരേണ്ടി വന്നു. ഇതിനെതിരെ എംഎല്‍എ കെകെ രമയടക്കം രംഗത്ത് വന്നിരുന്നു. അതി ചൂടുള്ള കാലാവസ്ഥയും ഇത്തവണ പോളിംഗ് ശതമാനം കുറയാന്‍ കാരണം ആയിട്ടുണ്ടെന്ന അഭിപ്രായവുമുണ്ട്.