Zygo-Ad

കണ്ണൂരിൽ ഗ്യാസ് ടാങ്കറും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു.

കണ്ണൂർ : കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ യാത്ര ചെയ്തിരുന്ന തലശ്ശേരി സ്വദേശികളാണ് മരിച്ചത്.മൂന്നുപേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരണപ്പെട്ടത്.മരിച്ചവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Previous Post Next Post