രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ക്യൂഅര്‍ കോഡ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് നിരവധി കടങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും യുപിഐ ആപ്പുകള്‍ വഴി പണമിടപാട് നടത്താൻ സൗകര്യം ഉള്ളതിനാല്‍ പലരും ഇപ്പോള്‍ കറൻസിക്ക് പകരം ഇത്തരം യുപിഐ ആപ്പുകളെ ആണ് ആശ്രയിക്കുന്നത്.
ഈ സാഹചര്യം ചൂഷണം ചെയ്യുകയാണ് സൈബര്‍ കുറ്റവാളികള്‍. നിരവധി ആളുകള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ക്യൂഅര്‍ കോഡ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകള്‍ പോലും ക്യൂആര്‍ കോഡ് തട്ടിപ്പിന് ഇരയായ കേസും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ക്യൂആര്‍ കോഡ് തട്ടിപ്പുകള്‍ നടക്കുന്നതെന്നും ഈ തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷപെടാമെന്നും പരിശോധിക്കാം. നിലവില്‍ ഏറ്റവും കൂടുതല്‍ ക്യൂആര്‍ കോഡ് തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈൻ ഇകൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്നാണ്. പ്രധാനമായും ഒഎല്‍എക്സ്, ക്യൂകര്‍ പോലുള്ള സെക്കന്റ് ഹാൻഡ് സാധനങ്ങള്‍ വില്‍പന നടത്തുന്ന പ്ലാറ്റ്ഫോമുകളില്‍.
വിവിധ സാധനങ്ങള്‍ വില്‍ക്കാനുണ്ടെന്ന വ്യാജേന തട്ടിപ്പുകാര്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്നു. ഇത് വാങ്ങാൻ താല്‍പര്യപ്പെടുന്ന ഉപയോക്താക്കള്‍ ഇവരുമായി സംസാരിച്ചതിന് ശേഷം പണമിടപാട് നടത്താനായി ഒരു ക്യൂആര്‍ കോഡ് ഇവര്‍ക്ക് അയയ്ച്ചു നല്‍കുന്നു. ഇത് സ്ക്യാൻ ചെയ്യുന്നതോടെ ഉപയോക്താക്കളുടെ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ട്ടമാകും. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്ക് ആക്സസ് നല്‍കാൻ സാധിക്കുന്ന വൈറസുകള്‍ ആയിരിക്കും ഈ ക്യൂആര്‍ കോഡുകളില്‍ ഒളിഞ്ഞിരിക്കുന്നത്. ഇതുവഴിയാണ് തട്ടിപ്പിന് ഇരയായവര്‍ക്ക് പണം നഷ്ടപ്പെടുന്നത്. ചിലപ്പോള്‍ മാല്‍വെയറുകള്‍ നിറഞ്ഞ വെബ്സൈറ്റുകളിലേക്കും ഇത്തരം ക്യൂആര്‍ കോഡുകള്‍ ഉപയോക്താക്കളെ കൂട്ടിക്കൊണ്ട് പോയേക്കാം. ഇങ്ങനെ സംഭവിച്ചാല്‍ ഉപയോക്താക്കളുടെ ഫോണിന്റെ നിയന്ത്രണം പൂര്‍ണമായും ഹാക്കര്‍മാര്‍ക്ക് ലഭിക്കുന്നതായിരിക്കും. ആയതിനാല്‍ അജ്ഞാത ക്യൂആര്‍ കോഡുകള്‍ സ്ക്യാൻ ചെയ്യുമ്പോള്‍ അല്‍പം ജാഗ്രത വേണം. അതേ സമയം എങ്ങനെയെല്ലാം ഈ ക്യൂആര്‍ കോഡ് തട്ടിപ്പില്‍ നിന്ന് രക്ഷപെടാം എന്ന കാര്യം വിശദമായി പരിശോധിക്കാം.
ക്യൂആര്‍ കോഡ് വഴി പണമിടപാട് നടത്തുമ്പോള്‍ അജ്ഞാതരോട് നിങ്ങളടെ യുപിഐ ഐഡി, ഒടിപി, മറ്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒന്നും പങ്കുവെയ്ക്കാതെ ഇരിക്കാൻ ശ്രമിക്കണം. പണം അയ്ക്കാൻ വേണ്ടി മാത്രം ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കാൻ ശ്രമിക്കുക. പണം സ്വീകരിക്കുകയാണെങ്കില്‍ പരമാവധി ക്യൂആര്‍ കോഡുകള്‍ ഒഴിവാക്കാനായി ശ്രമിക്കുക. പണം സ്വീകരിക്കുന്നതിന് ക്യൂആര്‍ കോഡ് സ്ക്യാൻ ചെയ്യും മുമ്പ് സ്വീകര്‍ത്താവിന്റെ ബാങ്കിങ് വിവരങ്ങള്‍ ശേഖരിക്കണം. സ്വീകര്‍ത്താവിന്റെ പേര്, അക്കൗണ്ട് നമ്പര്‍, IFSC കോഡ് എന്നിവയാണ് പരിശോധിച്ച് ഉറപ്പിക്കേണ്ടത്. പൊതുസ്ഥലങ്ങളിലുള്ള ക്യൂആര്‍ കോഡുകള്‍ സ്ക്യാൻ ചെയ്യാതെ ഇരിക്കുക. URL സന്ദര്‍ശിക്കുന്നതിന് മുമ്ബ് പ്രിവ്യൂ അനുവദിക്കുന്ന ക്യൂആര്‍ കോഡ് സ്ക്യാനര്‍ ഉപയോഗിക്കാനും ഉപയോക്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. നിരവധി ആപ്പുകള്‍ ഇതിനായി ലഭിക്കുന്നതായിരിക്കും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന സൈബര്‍ പോലീസ് ഹെല്‍പ് ലൈൻ നമ്പറി ല്‍ വിവരം അറിയിക്കുക
#tag:
General