Zygo-Ad

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം


 കണ്ണൂർ: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണ് 18 കാരന് ദാരുണാന്ത്യം. ബദിയടുക്ക നാരംപാടി സ്വദേശി ഇബ്രാഹിം അല്‍ത്താഫ്(18)ണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ 6.45 ഓടെ കണ്ണൂര്‍ താഴെ ചൊവ്വയിലാണ് സംഭവം. കോഴിക്കോട് നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട്ടെയ്ക്ക് വരികയായിരുന്നു അല്‍ത്താഫ്. 

നാല് വിദ്യാര്‍ഥികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു.

Previous Post Next Post