ജനുവരി 1 മുതൽ ഫിസിക്കൽ സിം കാർഡ് വെരിഫിക്കേഷൻ നടപടികൾ നിർത്തുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) അറിയിച്ചു. നിലവിൽ, ഒരു പുതിയ സിം കാർഡ് ലഭിക്കുന്നതിന് ആധാർ കോപ്പി ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ നമ്മൾ പ്രിന്റ് എടുത്തു നൽകേണ്ടതുണ്ട്. എന്നാൽ 2024 ജനുവരി 1 മുതൽ ഇതിന്റെ ആവശ്യമില്ല. പുതുവർഷം മുതൽ സിംകാർഡ് വെരിഫിക്കേഷൻ നടപടികൾ മുഴുവൻ ഡിജിറ്റൽ ആയാകും നടക്കുക.