Zygo-Ad

ഉൽപ്പന്നങ്ങൾക്ക് വീണ്ടും വമ്പൻ കിഴിവ്! ഫ്ലിപ്കാർട്ടിലെ ദീപാവലി സെയിലിന് ഇന്ന് കൊടിയേറി.

പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ ഓഫറുകളുടെ പെരുമഴയ്ക്ക് വീണ്ടും കൊടിയേറി. ദീപാവലിയോടനുബന്ധിച്ച്, പ്രത്യേക ദീപാവലി സെയിലിനാണ് ഫ്ലിപ്കാർട്ട് തുടക്കമിട്ടിരിക്കുന്നത്. ഇന്ന് മുതൽ ആരംഭിക്കുന്ന സെയിൽ നവംബർ 11-നാണ് സമാപിക്കുക. ഡിസ്കൗണ്ടുകൾക്ക് പുറമേ, ആകർഷകമായ ഇഎംഐ ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഐഫോൺ 14, സാംസംഗ് ഗാലക്സി എഫ്14, റെഡ്മി നോട്ട് 12 പ്രോ, മോട്ടോറോള എഡ്ജ് 40 തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ വാങ്ങാനാകും.
ഫ്ലിപ്കാർട്ട് ദീപാവലി സെയിലിന്റെ ഭാഗമായി 61,999 രൂപ വിലമതിക്കുന്ന ഐഫോൺ 14 ഉപഭോക്താക്കൾക്ക് 54,999 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. യാതൊരു നിബന്ധനകളും ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ, എക്സ്ചേഞ്ച് ഓഫർ മുഖാന്തരം 4000 രൂപയുടെ അധിക ഡിസ്കൗണ്ടും, 1000 രൂപയുടെ ബാങ്ക് ഓഫറുകളും ലഭിക്കുന്നതാണ്. മുഴുവൻ ഓഫറുകളും ക്ലെയിം ചെയ്യുന്നതോടെ ഐഫോൺ 14 വെറും 49,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. ആൻഡ്രോയിഡ് ഫോണുകൾക്കും ഇത്തവണ വമ്പൻ കിഴിവ് ഒരുക്കിയിട്ടുണ്ട്.

Previous Post Next Post