ആർഎസ്എസ് ചരിത്രം അഭ്രപാളികളിലേക്ക് എത്തിക്കാൻ പ്രമുഖ സംവിധായകർ ഒന്നിക്കുന്നു. ആര്‍എസ്എസിന്‍റ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സിരീസ് ഒരുങ്ങുന്നത്.2025 ൽ പുറത്തിറങ്ങുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. വണ്‍ നേഷന്‍ സീരിസിന്‍റെ പേര്.
സീരിസിന്‍റെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിട്ടു. പ്രിയദര്‍ശന്‍, വിവേക് അഗ്നിഹോത്രി, ഡോ.ചന്ദ്രപ്രകാശ് ദിവേധി, ജോണ്‍ മാത്യു മാത്തന്‍, മഞ്ജു ബോറ, സഞ്ജയ് സിംഗ് എന്നിവരാണ് അണിയറ ശിൽപ്പികൾ. ബോളിവുഡിലെയും പ്രദേശിക ചലച്ചിത്ര രംഗത്തെയും പ്രമുഖ താരങ്ങള്‍ വണ്‍ നേഷന്‍ സീരിസില്‍ വേഷമിടുമെന്നാണ് ലഭ്യമാകുന്ന വിവരം. സംഘ പരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാർ ഭരണം വന്നതോടെ ബോളിവുഡിൽ കാവി രാഷ്ട്രീയം ശക്തമാണ്. കാശ്മീർ ഫയൽ, ദി കേരള സ്റ്റോറി തുടങ്ങി വിവാദ സിനിമകൾ തീയേറ്ററിലെത്തിയത് ഈയിടെയാണ്.ആർഎസ്എസ് ചരിത്രവും പുറത്തിറക്കുവാൻ രംഗത്ത് വരുന്ന സംവിധായകർ എല്ലാം സംഘപരിവാർ ആശയങ്ങളുടെ വക്താക്കൾ കൂടിയാണ് എന്നതും ശ്രദ്ധേയമാണ്.
#tag:
General