മട്ടന്നൂർ (കണ്ണൂർ): പഴശ്ശി ബാരേജിന്റെ ഷട്ടറുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ ഷട്ടറുകൾ ഉയർത്തി ജലം ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു.
ജലനിരപ്പിൽ വ്യതിയാനമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ബാരേജിന്റെ താഴ്ഭാഗത്ത് താമസിക്കുന്നവരും പുഴ മുറിച്ചുകടക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
