Zygo-Ad

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും; നവീകരണത്തിനായി പത്ത് ലക്ഷം രൂപ അനുവദിച്ചു


കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് ഹബ്ബാക്കി മാറ്റാൻ തീരുമാനം. ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ജില്ലാ കളക്ടറുടെ ചേംബറിൽ നടന്നു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സംയുക്ത നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ അനുമതി ലഭിക്കുന്നതനുസരിച്ച് പദ്ധതിയിൽ സ്വകാര്യ പങ്കാളിത്ത സാധ്യതകളും പരിശോധിക്കും.

നിലവിൽ സ്റ്റേഡിയത്തിൽ പത്ത് ലക്ഷം രൂപയുടെ അടിയന്തര നവീകരണ പ്രവൃത്തികൾക്ക് അനുമതിയായിട്ടുണ്ട്. യോഗത്തിൽ സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി. സ്റ്റേഡിയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി പരിശോധിക്കാനും വിലയിരുത്താനുമായി ഒരു ജോയിന്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തിൽ ധാരണയായി.

യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.എം. അഖിൽ, കായിക യുവജനകാര്യ വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എസ്. ആശ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. ആർ.കെ. ജയകുമാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എസ്.എച്ച്. ഹൃതുപർണ്ണ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.



Previous Post Next Post