Zygo-Ad

സ്വച്ഛ് സിറ്റി ഓഫ് കേരള പുരസ്‌കാരം നേടിയ മട്ടന്നൂർ നഗരസഭാ അധികൃതർക്ക് കണ്ണൂർ വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം


മട്ടന്നൂർ (കണ്ണൂർ): 'സ്വച്ഛ് സിറ്റി ഓഫ് കേരള' പുരസ്‌കാരം നേടി നാടിന് അഭിമാനമായ മട്ടന്നൂർ നഗരസഭാ അധികൃതർക്ക് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഒ. പ്രീതയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി പ്രതിനിധികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി പേർ പുരസ്‌കാര ജേതാക്കളെ വരവേൽക്കാൻ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ശുചിത്വ-മാലിന്യ സംസ്കരണ രംഗത്ത് മട്ടന്നൂർ നഗരസഭ നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം ലഭിച്ചത്.



Previous Post Next Post