കണ്ണൂർ ജില്ലയിൽ ഷെയർ ട്രേഡിംഗിൽ വൻ ലാഭം വാഗ്ദാനം ചെയ്ത് വയോധികനിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് വിളിച്ച് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയും, വാഹന പിഴയുടെ വ്യാജ ചെല്ലാന്റെ പേരിൽ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചുമാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
