Zygo-Ad

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫിക്ക് ഹൈക്കോടതി പരോൾ അനുവദിച്ചു; ജയിലിൽ നിന്ന് പുറത്തിറങ്ങി


കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിക്ക് ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചു. കോടതി ഉത്തരവിനെ തുടർന്ന് ഷാഫി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങി.

ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ നേരത്തെ ഷാഫിയുടെ പരോൾ അപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് തന്റെ കുഞ്ഞിനെ കാണുന്നതിനായി പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി 15 ദിവസത്തേക്ക് പരോൾ അനുവദിക്കുകയായിരുന്നു.


Previous Post Next Post