കണ്ണൂർ: ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചെറുകുന്ന് തറ മാർക്കറ്റിന് സമീപം ചുണ്ടവയൽ സ്വദേശി നിസാർ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം.
പരേതനായ സി.ടി. അബൂബക്കറിന്റെയും വി.വി. നബീസുവിന്റെയും മകനാണ്.
സഹോദരങ്ങൾ: സാജിത, നുഷൈബ, നിയാസ്.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഇന്ന് (ശനി) ഉച്ചയ്ക്ക് ശേഷം ചെറുകുന്ന് പള്ളിച്ചാൽ ഒളിയങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
