Zygo-Ad

മെഡിസെപിലെ അപാകതകൾ പരിഹരിക്കണം: കെ.എസ്.പി.എൽ


കണ്ണൂർ: സർവ്വീസ് പെൻഷൻകാരുടെ പ്രശ്നങ്ങൾക്കും മെഡിസെപ് ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾക്കും അടിയന്തരമായി പരിഹാരം കാണണമെന്ന് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് (കെ.എസ്.പി.എൽ) കണ്ണൂർ ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബഷീർ ചെറിയാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായി ഉദ്ഘാടനം ചെയ്തു.

കൊട്ടില മുഹമ്മദ് കുഞ്ഞി, പി.സി. അമീനുള്ള, ഒ.പി. മുസ്തഫ, കെ. ഖാലിദ്, എം. അബ്ദുൽ സത്താർ, പി. മുനീർ, ടി.കെ. നിസാർ, മുഹമ്മദലി മഞ്ചേരി, കെ.പി. അസൈനാർ, ഇ.കെ. ജമാൽ, ഇ. അബ്ദുൽ സലാം, മുഹമ്മദ് ദാവൂദ്, സി.പി. ഹാരിസ്, കെ.വി. ഉസ്മാൻ, കെ. സുബൈർ, പി.പി. മുഹമ്മദലി, ടി. മുഹമ്മദ്, പി. റഷീദ, ടി.പി. അബ്ദുള്ള, കെ. അബ്ദുള്ള, ഒ.കെ. ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.


Previous Post Next Post