Zygo-Ad

നണിയൂർ നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം നവംബർ 10 മുതൽ


മയ്യിൽ: നണിയൂർ നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ കളിയാട്ട മഹോത്സവം നവംബർ 10 മുതൽ 13 വരെ നടക്കും. മലബാറിലെ മുച്ചിലോട്ട് കാവുകളിൽ ഏറ്റവും ആദ്യം തിരുമുടി നിവരുന്നത് നമ്പ്രം കാവിലാണ്.

മഹോത്സവത്തിന്റെ ഭാഗമായി നവംബർ 11, 12 തീയതികളിൽ ഭഗവതിയുടെ എഴുന്നള്ളത്ത് നടക്കും. 12-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോടല്ലൂർ ഇല്ലത്തും പറശ്ശിനിക്കടവ് മടപ്പുരയിലും എഴുന്നള്ളുന്ന ഭഗവതി, പറശ്ശിനി മുത്തപ്പനുമായി കൂടിക്കാഴ്ച നടത്തുന്ന അപൂർവ്വ ചടങ്ങും അരങ്ങേറും.

നവംബർ 13-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. സജീവൻ പെരുവണ്ണാനാണ് ഈ വർഷം ഭഗവതിയുടെ തിരുമുടി അണിയുന്നത്. തുടർന്ന് രാത്രി ആറാടിക്കലോടെ കളിയാട്ട മഹോത്സവം സമാപിക്കും.



Previous Post Next Post