കണ്ണൂർ: പത്തുവർഷത്തോളം കേരള പൊലീസിന് സ്തുത്യർഹമായ സേവനം നൽകിയ കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ സ്ഫോടകവസ്തു പരിശോധനാ വിഭാഗം നായ ചേതക് വിടവാങ്ങി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ജില്ലാ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
പാനൂർ, തലശ്ശേരി, കൂത്തുപറമ്പ് തുടങ്ങി വിവിധ ഭാഗങ്ങളിൽ നടന്ന നിരവധി സുപ്രധാന സ്ഫോടകവസ്തു പരിശോധനകളിൽ ചേതക് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ബി.എസ്.എഫ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ചേതക്ക് 2017 മുതലാണ് കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിൽ സേവനം ആരംഭിച്ചത്. ഒരു വർഷത്തോളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും സുരക്ഷാ പരിശോധനകൾക്കായി നിയോഗിക്കപ്പെട്ടിരുന്നു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. സരീഷ്, എം. വി. രതീഷ് എന്നിവരായിരുന്നു ചേതക്കിന്റെ ഹാൻഡ്ലർമാർ.
