കണ്ണൂർ: പുഴാതി ഗവ. യുപി സ്കൂളിൽ എൽ.പി.എസ്.ടി അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9744202001, 9895998811 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ചെറുതാഴം സൗത്ത് ഗവ. എൽപി സ്‌കൂളിൽ എൽ.പി.എസ്.ടി തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂൾ ഓഫീസിലാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്.
കുഞ്ഞിമംഗലം സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് സീനിയർ താൽക്കാലിക അധ്യാപകന്റെ ഒഴിവിലേക്ക് നവംബർ രണ്ടിന് അഭിമുഖം നടക്കും. രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിലാണ് അഭിമുഖം.
