കുറ്റ്യാട്ടൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന കാട്ടുപന്നി നിർമാർജന യജ്ഞ കർമ്മ പദ്ധതിയുടെ ഭാഗമായി ഫോറസ്റ്റ് എം പാനൽ ഷൂട്ടർമാർ കുറ്റ്യാട്ടൂരിൽ എത്തി. ഫെബ്രുവരി ഒന്നിന് ആരംഭിച്ച ഈ പദ്ധതിയിൽ ഇതിനോടകം പന്ത്രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു.
പകൽ സമയങ്ങളിൽ കാട്ടുപന്നികൾ താവളമാക്കുന്ന കാടുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. വേട്ടപ്പട്ടികളുടെ സഹായത്തോടെ പന്നികളെ കണ്ടെത്തുകയും ഷൂട്ടർമാർ അവയെ വെടിവെച്ച് വീഴ്ത്തുകയുമാണ് ചെയ്യുന്നത്. കാട്ടുപന്നിശല്യം കാരണം ബുദ്ധിമുട്ടിയ പ്രദേശത്തെ കർഷകർക്ക് ഈ നടപടി വലിയ ആശ്വാസമാണ് നൽകുന്നത്. കൂടാതെ, എല്ലാ പാടശേഖരങ്ങളിലും സൗരവേലി കൂടി സ്ഥാപിക്കുന്നതോടെ കൃഷി വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമ പഞ്ചായത്തും കർഷകരും.
