കണ്ണൂർ: സംസ്ഥാനത്ത് സിപിഐഎം - കോൺഗ്രസ് സംഘർഷം രൂക്ഷമായതിന് പിന്നാലെ കണ്ണൂരിൽ വീണ്ടും ആക്രമണം. തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. തളിപ്പറമ്പ് തൃച്ചംബരത്തെ വീട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ അക്രമികൾ അടിച്ചുതകർക്കുകയായിരുന്നു.
സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി ഉൾപ്പെടെയുള്ള പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം പൊലീസിനോട് ആവശ്യപ്പെട്ടു.
