കണ്ണൂർ: കണ്ണൂർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി ഒക്ടോബർ 17-ന് വാക്ക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കും.
ഇന്റർവ്യൂ വിവരങ്ങൾ:
തീയതി: 2026 ഒക്ടോബർ 17
സമയം: രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ
സ്ഥലം: കണ്ണൂർ ജില്ലാ ഹോസ്പിറ്റൽ കോൺഫറൻസ് ഹാൾ
യോഗ്യതകൾ:
കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിപ്ലോമ, ബി.ടെക്, എം.ടെക് അല്ലെങ്കിൽ എം.സി.എ.
ഹാർഡ്വെയർ & നെറ്റ്വർക്കിംഗ് അല്ലെങ്കിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വെയറിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി: 18 മുതൽ 35 വയസ്സ് വരെ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസ്സലും (Original) പകർപ്പും സഹിതം നിശ്ചിത തീയതിയിലും സമയത്തും ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9048022240 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
