കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കാൻ ബിരുദധാരികളായ യുവതീ യുവാക്കൾക്ക് അവസരമൊരുങ്ങുന്നു. ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2026 എട്ടാം ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും സഹായിക്കുന്ന രീതിയിലാണ് നാല് മാസം ദൈർഘ്യമുള്ള ഈ ഇന്റേൺഷിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നേടാനും ഇതിലൂടെ സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കുന്നതല്ല. 2026 ഒക്ടോബർ 1 അടിസ്ഥാനമാക്കി 30 വയസ്സാണ് ഉയർന്ന പ്രായപരിധി.
താല്പര്യമുള്ളവർ tinyurl.com/dcipknrbatch8 എന്ന ലിങ്ക് സന്ദർശിച്ച് വിവരങ്ങൾ പൂർണ്ണമായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 31. സംശയനിവാരണങ്ങൾക്കായി 9497715811, 0497 2700243 എന്നീ ഫോൺ നമ്പറുകളിലോ dcknr.ker@nic.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
