Zygo-Ad

കണ്ണൂരിൽ തീവ്ര മഴ മുന്നറിയിപ്പ്: സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്



കണ്ണൂർ: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ലക്ഷദ്വീപിന്റെ വടക്കൻ ഭാഗങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി തുടരുന്ന സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേരളത്തിൽ ഒക്ടോബർ 21 വരെ ശക്തമായ മഴയും ഇടിമിന്നലും തുടരുമെന്നാണ് പ്രവചനം.

മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും തീരദേശത്തും ജലാശയങ്ങളുടെ സമീപത്തും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ഭരണകൂടവും നിർദേശം നൽകി.



Previous Post Next Post