Zygo-Ad

ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂർ സ്വദേശിക്ക് 14 ലക്ഷം രൂപ നഷ്ടമായി


പയ്യന്നൂർ: ദിവസേന അഞ്ച് ശതമാനം അധിക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ ഓൺലൈൻ തട്ടിപ്പിൽ പയ്യന്നൂർ സ്വദേശിക്ക് 14 ലക്ഷം രൂപ നഷ്ടമായി. തായിനേരിയിലെ നമ്പിശ്ശേരിൽ ജോയി തോമസാണ് തട്ടിപ്പിന് ഇരയായത്.

എച്ച്.ഡി.എഫ്.സി. സെക്യൂരിറ്റീസ് എന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ ഇയാളെ സമീപിച്ചത്. തുടർന്ന് ഇവരുടെ വ്യാജ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിച്ച് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. 2026 ഓഗസ്റ്റ് 12 മുതൽ 21 വരെയുള്ള തീയതികളിൽ നാല് തവണകളായിട്ടാണ് 14 ലക്ഷം രൂപ ഇവർക്ക് അയച്ചുനൽകിയത്. എന്നാൽ നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരിച്ച് നൽകാതെ പ്രതികൾ വഞ്ചിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നിഷ വർമ്മ, ഉമേഷ് ശർമ്മ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Previous Post Next Post