കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സെപ്റ്റംബർ 18 മുതൽ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പുതിയ ഓഫീസിലേക്ക് മാറ്റി പ്രവർത്തിക്കും.
മോഡൽ കരിയർ സെന്റർ & യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കണ്ണൂർ, ലൈബ്രറി ബിൽഡിംഗ്, കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, ധർമശാല, കണ്ണൂർ, 670567 എന്നതാണ് പുതിയ വിലാസം. ഫോൺ: 0497-2703130, ഇമെയിൽ: ugbkanr.emp.lbr@kerala.gov.in.
