കണ്ണൂർ: അറ്റകുറ്റപ്പണികളുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ ഇന്ന് (സെപ്റ്റംബർ 4) വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കണ്ണൂർ സെക്ഷൻ (രാവിലെ 9:00 - വൈകീട്ട് 5:00)
വൈദ്യുതി ഭവന് പിറകുവശം, സന്നിധാൻ, ആൽഫാ ചേംബർ, സൂര്യ അപ്പാർട്ട്മെന്റ്, സബ് രജിസ്ട്രാർ ഓഫീസ്, പ്രസ്റ്റീജ് സെന്റർ, മറിയം ആർക്കേഡ്, രാമാനന്ദ ഓയിൽ മിൽ, സൂര്യ സിൽക്‌സ്, റബ്കോ, ബി.എസ്.എൻ.എൽ ഭവൻ, സൗത്ത് പ്ലാസ, സൗത്ത് വ്യൂ, ഗാലക്സി കോംപ്ലക്‌സ്, പ്രീമിയർ ടവർ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
ചാലോട് സെക്ഷൻ (രാവിലെ 9:00 - വൈകീട്ട് 4:00)
കുറ്റ്യാട്ടൂർ സബ് സ്റ്റേഷൻ, വടുവൻ കുളം, കേളൻ പീടിക, കോമക്കരി, വെള്ളുവയൽ മരമില്ല്, വെള്ളുവയൽ, കുറ്റ്യാട്ടൂർ പഞ്ചായത്ത് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
ശ്രീകണ്‌ഠപുരം സെക്ഷൻ (രാവിലെ 9:00 - വൈകീട്ട് 5:00)
കൊയ്യം, കൊയ്യം ബ്രിഡ്ജ് ട്രാൻസ്ഫോമർ പരിധികളിലാണ് വൈദ്യുതി മുടങ്ങുക.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.
