Zygo-Ad

നിരവധി സ്റ്റേഷനുകളിൽ കവർച്ചയും മോഷണവും: ചാവശ്ശേരി സ്വദേശിക്ക് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചു


കണ്ണൂർ: മട്ടന്നൂർ, തലശ്ശേരി, പാനൂർ ഉൾപ്പെടെ നിരവധി പോലീസ് സ്റ്റേഷൻ അതിർത്തികളിൽ മയക്കുമരുന്ന്, മാലപൊട്ടിക്കൽ, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ 19 ക്രിമിനൽ കേസുകളിൽ പ്രതിയായ ചാവശ്ശേരി സ്വദേശി കെ.കെ. നൗഷാദിനെ (46) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഇരിക്കൂർ, ചക്കരക്കൽ, ബാലുശ്ശേരി, മയ്യിൽ തുടങ്ങിയ മറ്റ് പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രകാശൻ വി.കെ.യുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.


Previous Post Next Post