Zygo-Ad

ഏറ്റെടുക്കാൻ ബന്ധുക്കളില്ല; അജ്ഞാത മൃതദേഹം ഒന്നര മാസമായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ


കണ്ണൂർ: ആയിക്കര ഹാർബറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കന്റെ മൃതദേഹം സംസ്കരിക്കാനാകാതെ ഒന്നര മാസത്തിലേറെയായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറി ഫ്രീസറിൽ തുടരുന്നു. കഴിഞ്ഞ ജൂലൈ ഏഴിനാണ് സംഭവം. മരിച്ചത് കായംകുളം സ്വദേശി ബാബു എന്നയാളാണെന്ന് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചിരുന്നെങ്കിലും കായംകുളത്ത് നടത്തിയ അന്വേഷണത്തിൽ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ബന്ധുക്കളാരും എത്താതായതോടെ മൃതദേഹം മറവു ചെയ്യാൻ പോലീസ് കണ്ണൂർ കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുഴിച്ചിടാൻ സ്ഥലമില്ലെന്നും ദഹിപ്പിക്കാമെന്നും കോർപ്പറേഷൻ മറുപടി നൽകി. അജ്ഞാത മൃതദേഹം നിയമപരമായി ദഹിപ്പിക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് സംസ്കാരം അനിശ്ചിതത്വത്തിലായത്. പ്രശ്നത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്.

 

Previous Post Next Post