കണ്ണൂർ: എൽ.ടി. ലൈൻ ടച്ചിങ് ക്ലിയറൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ കണ്ണൂർ സെക്ഷൻ പരിധിയിൽ വരുന്ന ധനലക്ഷ്മി, ധനലക്ഷ്മി നഴ്സിങ് കോളജ്, താണ, ഭജന കോവിൽ, ഒണ്ടേൻ പറമ്പ്, മടിയൻ മുക്ക്, വി.പി. നൗഷാദ്, അഴീക്കോടൻ റോഡ് എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
എച്ച്.ടി. ലൈനിന് സമീപമുള്ള മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഏച്ചൂർ സെക്ഷന് കീഴിലെ മുണ്ടേരിമൊട്ട, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരികടവ്, മുണ്ടേരിചിറ, അൽവഫ, ഇരുവങ്കൈ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
മയ്യിൽ സെക്ഷൻ പരിധിയിലെ പഴശ്ശി, 8/4 ടവർ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകീട്ട് 3 മണി വരെയും ഇരിക്കൂർ സെക്ഷന് കീഴിലെ കുയിലൂർ രണ്ട്, കുയിലൂർ എയർടെൽ, പഴശ്ശി ഡാം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെയുമായിരിക്കും വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.
