Zygo-Ad

കണ്ണൂർ ജില്ലയിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം ശക്തമായ മഴ മുന്നറിയിപ്പ്: ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി


കണ്ണൂർ ജില്ലയിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അർദ്ധരാത്രി മുതൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശം നൽകിയിട്ടുണ്ട്.

പെട്ടെന്നുണ്ടാകുന്ന മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരും നദീതീരങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പ്രാദേശിക ഭരണകൂടങ്ങളും സജ്ജമായിട്ടുണ്ട്.

Previous Post Next Post