Zygo-Ad

രക്ഷാപ്രവർത്തകന്റെ മൃതദേഹം ഫ്രീസറില്ലാത്ത വാഹനത്തിൽ കൊണ്ടുപോയ സംഭവം: എഡിഎമ്മിന് അന്വേഷണ ചുമതല


കണ്ണൂർ: മീന്തുള്ളി കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആർ. രാജേഷിന്റെ മൃതദേഹം തൃശൂർ ചാവക്കാട് വരെ ഫ്രീസർ സൗകര്യമില്ലാത്ത വാഹനത്തിൽ കൊണ്ടുപോകാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎം പി.എൻ. പുരുഷോത്തമനെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന്റെ മൃതദേഹം മതിയായ സൗകര്യങ്ങളില്ലാത്ത വാഹനത്തിൽ കൊണ്ടുപോയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.

 

Previous Post Next Post