കണ്ണൂർ :ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ ക്വാർട്ടറിലേക്ക് അനുവദിച്ച മണ്ണെണ്ണ വിഹിതത്തിന്റെ വിശദാംശങ്ങൾ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ വ്യക്തമാക്കി.
വൈദ്യുതിയുള്ള വീടുകളിലെ എ.എ.വൈ (എഎവൈ) കാർഡുകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണയും പി.എച്ച്.എച്ച്, എ.പി.എസ്, എൻ.പി.എൻ.എസ് കാർഡുകൾക്ക് അര ലിറ്റർ മണ്ണെണ്ണയുമാണ് ലഭിക്കുക. എന്നാൽ വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആറ് ലിറ്റർ മണ്ണെണ്ണ വിതരണം ചെയ്യും.
ഓരോ റേഷൻ കാർഡിനും അനുവദിച്ച സാധനങ്ങളുടെ ഇനം തിരിച്ചുള്ള വിവരങ്ങളും അളവും പരിശോധിക്കാൻ https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.
