Zygo-Ad

ലഹരിക്കും സംഘർഷങ്ങൾക്കുമെതിരെ ഗോളടിച്ച് വിദ്യാർത്ഥികൾ: സമാധാന സന്ദേശവുമായി പെനാൽട്ടി ഷൂട്ട് അപ്പ് മത്സരം

 


കണ്ണൂർ: ഓപ്പറേഷൻ തൂഫാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് വേൾഡ് വിത്തൗട്ട് വാർ ആന്റ് വയലൻസ് ഫുട്ബോൾ ഫ്രണ്ടിന്റെ സഹകരണത്തോടെ കളക്ടറേറ്റ് മൈതാനിയിൽ പെനാൽട്ടി ഷൂട്ട് അപ്പ് മത്സരം സംഘടിപ്പിച്ചു. ലഹരിക്കും അക്രമങ്ങൾക്കും യുദ്ധങ്ങൾക്കും എതിരെ പ്രതിജ്ഞ എടുത്ത ശേഷമാണ് സ്കൂൾ വിദ്യാർത്ഥികൾ ഗോൾ മുഖത്തേക്ക് പന്തടിച്ചത്. മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.

മത്സരത്തിൽ വാരം യുപിഎസിലെ കെ. രുദ്രവ് ഒന്നാം സ്ഥാനവും, എസ് എൻ വിദ്യാമന്ദിറിലെ അബ്ദുള്ള റാഷിദ് രണ്ടാം സ്ഥാനവും, ചൊവ്വ എച്ച്എസ്എസിലെ പി. സിദ്ധാർഥ് മൂന്നാം സ്ഥാനവും നേടി. പ്രീമിയർ ഇംഗ്ലീഷ് മീഡിയത്തിലെ വി.കെ. ആദിൽ, ചൊവ്വ എച്ച്എസ്എസിലെ ബി. മുഹമ്മദ് ശ്വാമിൽ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കോർപ്പറേഷൻ കൗൺസിലറും മുൻ ഫുട്ബോൾ താരവുമായ കെ. ഉഷാകുമാരി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമാധാനത്തിനും അഹിംസയ്ക്കും വേണ്ടി നഗരത്തിൽ നടക്കാനിരിക്കുന്ന ലോക മാർച്ചിന്റെ പ്രചാരണത്തിന് കൂടിയാണ് ഈ പരിപാടിയിലൂടെ തുടക്കമിട്ടത്. കെ.വി. അഖിൽ, എ. സദാനന്ദൻ, എം.കെ. ദിവാകരൻ, ടി.വി. മോഹനൻ, എൻ.എ. ദയാനന്ദൻ, ആർട്ടിസ്റ്റ് ശശികല എന്നിവർ മത്സരം നിയന്ത്രിച്ചു. മോഹനൻ പൊന്നമ്പത്ത്, പ്രദീപൻ മഠത്തിൽ, കെ.പി. ബാലകൃഷ്ണൻ, കെ.പി. സതീശൻ, മനോജ് കൊറ്റാളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Previous Post Next Post