Zygo-Ad

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റ് ഒഴിവ്

  


കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ  കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷിത പദ്ധതിക്ക് (കാസ്പ്) കീഴിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഫാർമസി (D.Pharm/B.Pharm) ആണ് യോഗ്യത. കൂടാതെ കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

അപേക്ഷകർ 45 വയസ്സ് കവിയാത്തവരായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.


Previous Post Next Post