Zygo-Ad

മിഷൻ വൺ പദ്ധതിക്ക് കണ്ണൂർ ജില്ലയിൽ തുടക്കം


കണ്ണൂർ: കോളേജ് വിദ്യാർത്ഥികളെ സർക്കാർ സർവീസിലേക്കും മത്സര പരീക്ഷാ മേഖലയിലേക്കും കൂടുതൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (CIGI) നടപ്പാക്കുന്ന 'മിഷൻ വൺ' പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം സർ സയ്യിദ് കോളേജിൽ നടന്നു.

സർ സയ്യിദ് കോളേജ് പ്രിൻസിപ്പൽ ഡോ. ഇസ്മയിൽ ഒലായിക്കര ഉദ്ഘാടനം നിർവഹിച്ചു. കെ.സി.ഡബ്ല്യു.സി പ്രസിഡന്റ് ഷാഹിന ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.സി.ഡബ്ല്യു.സി സെക്രട്ടറി റഫീന മയ്യിൽ സ്വാഗതം ആശംസിച്ചു.

സർ സയ്യിദ് കോളേജ് കരിയർ ഗൈഡൻസ് സെൽ കൺവീനർ ഡോ. മുംതാസ് ടി.എം.വി., സിജി കണ്ണൂർ ജില്ലാ കമ്മിറ്റി എച്ച്.ആർ. ഹെഡ് ഷാഫി പാപ്പിനിശ്ശേരി, സർ സയ്യിദ് കോളേജ് ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. ഷാനവാസ് എസ്.എം. എന്നിവർ ആശംസകൾ നേർന്നു. കെ.സി.ഡബ്ല്യു.സി ജോയിന്റ് സെക്രട്ടറി റഫീദ മജീദ് നന്ദി രേഖപ്പെടുത്തി.

തുടർന്ന് മിഷൻ വൺ ഡയറക്ടർ ഷിഫാന വി.കെ. "Why One Time Registration?" എന്ന വിഷയാവതരണവും തുടർന്ന് വിദ്യാർത്ഥികളുടെ വൺ ടൈം രജിസ്ട്രേഷനും നടത്തി. 

മിഷൻ വൺ ടാസ്ക് ഫോഴ്സ് അംഗങ്ങളായ സീനത്ത് മുനീർ, തസ്ലീമ ഷെരീഫ്, സർ സയ്യിദ് കോളേജ് മലയാള വിഭാഗം മേധാവി നവാസ് മന്നൻ, അറബിക് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അബ്ദുൽ ജബ്ബാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

സംസ്ഥാനത്തുടനീളം ഒരു ലക്ഷം വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും കേരള പി.എസ്.സി. വൺ ടൈം രജിസ്ട്രേഷനിൽ ഉൾപ്പെടുത്തുക, സർക്കാർ തൊഴിൽ അവസരങ്ങളെയും മത്സരപരീക്ഷകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് മിഷൻ വൺ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 

പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Previous Post Next Post