എംഇഎസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിദ്യ അമൃതം സൗജന്യ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതികളിലൂടെ കണ്ണൂർ ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് പഠനാവസരം നൽകുന്നു.
ബി ബി എ, ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബികോം, ബി ബി എ ട്രാവൽ ആന്റ് ടൂറിസം
എന്നീ കോഴ്സുകൾക്കാണ് ഈ പദ്ധതിയിലൂടെ പഠനസഹായം ലഭിക്കുക. കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കൂത്തുപറമ്പ് എംഇഎസ് കോളേജിലാണ് പ്രവേശനം ലഭിക്കുക.
കണ്ണൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കായി ജൂലൈ 8, 9, 10 ദിവസങ്ങളിൽ കൂത്തുപറമ്പ് നരവൂർ എംഇഎസ് കോളേജിലെ എംഇഎസ് യൂത്ത് വിംഗ് സ്കോളർഷിപ്പ് കോർഡിനേറ്ററുടെ ഓഫീസിൽ സ്പോട്ട് അഡ്മിഷൻ കൗൺസിലിങ് നടക്കും. താല്പര്യമുള്ള വിദ്യാർഥികൾ അതാതു ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (ലഭിക്കാത്തവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് കരുതണം) കൗൺസിലിങ്ങിന് എത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 8547311938, 9074028597.
