കണ്ണൂർ: ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനെ തുടർന്ന് കണ്ണൂർ മേലേചൊവ്വ ജംഗ്ഷനിൽ രാത്രികാലങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂലൈ 15, 16 തീയ്യതികളിൽ രാത്രി 9 മണി മുതൽ പിറ്റേന്ന് രാവിലെ 7 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളിൽ ഒരു ദിശയിലൂടെ മാത്രമായിരിക്കും വാഹനങ്ങൾ കടത്തിവിടുകയെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഈ വഴി കടന്നുപോകുന്ന യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
