കണ്ണൂർ: ക്ലോക്ക് ടവർ തകർന്നു വീണതിനെ തുടർന്ന് രണ്ടാം പ്ലാറ്റ്‌ഫോമിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കണ്ണൂർ - കോഴിക്കോട് പാസഞ്ചർ ട്രെയിൻ സർവീസ് വെസ്റ്റ്ഹിൽ വരെയാക്കി ചുരുക്കി.
ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലാണ് സർവീസിൽ ഈ മാറ്റം വരുത്തിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് തിരികെ പുറപ്പെടേണ്ട ട്രെയിൻ പകൽ 2.16-ന് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക.
