കണ്ണൂർ: കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്പാർട്ട്മെന്റിൽ ട്രേഡ്‌സ്‌മാൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 2026-27 അദ്ധ്യയന വർഷത്തെ ഈ ഒഴിവിലേക്ക് ഐടിഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14 ന് രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.
ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, അധിക യോഗ്യതകൾ ഉണ്ടെങ്കിൽ അവയുടെ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അഭിമുഖത്തിന് വരുമ്പോൾ കൂടെ കരുതേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
